Hot Posts

6/recent/ticker-posts

പാലായിൽ 'സമൂഹ ചുമർ ചിത്രരചന': പങ്കാളികളാകാൻ രജിസ്റ്റർ ചെയൂ...



പാലാ: 'ലഹരി വിമുക്ത പരിസ്ഥിതി സൗഹൃദ സമൂഹം' എന്ന ആശയം മുൻനിറുത്തി പാലാ കെ.എം.മാണി സ്മാരക ഗവൺമെന്റ് ജനറൽ ആശുപത്രിയുടെ മതിലുകളിൽ ചുമർ ചിത്രങ്ങൾ വരയ്ക്കുന്ന സമൂഹ ചുമർ ചിത്രരചന ആറാം തീയതി നടക്കും. 

പാലാ നഗരസഭയുടെയും ആശുപത്രി വികസന സമിതിയുടയും സഹകരണത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സംഘടിപ്പിക്കുന്ന 'സമൂഹ ചുമർ ചിത്രരചന' പരിപാടിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി പേരു രജിസ്റ്റർ ചെയ്യണം. 

വിദ്യാർത്ഥികൾ, ചിത്രകാരന്മാർ തുടങ്ങി പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കാളികളാകാവുന്നതാണ്. ആശുപത്രിയും പരിസരവും ശുചിത്വ സുന്ദര ക്യാമ്പസാക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 9961668240.


Reactions