Hot Posts

6/recent/ticker-posts

കെ.എം.മാണി ബൈപാസിൽ നഗരസഭയുടെ സ്വാഗത കമാനം സ്ഥാപിച്ചു



പാലാ: ഏറ്റുമാനൂർ - പാലാ സംസ്ഥാന പാതയും പാലാ കെ.എം.മാണി ബൈപാസും സംഗമിക്കുന്ന പുലിയന്നൂർ ജംഗ്ഷനിലെ  നഗരാതിർത്തിയിൽ  നഗരസഭ സ്വാഗത കമാനം സ്ഥാപിച്ചു. പാലാ നഗരസഭയുടെ 2023-24 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കമാനം സ്ഥാപിച്ചത്.  

ചെയർപേഴ്സൺ ജോസിൻ ബിനോ സ്വാഗതകമാനം ഉത്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.  കുഞ്ഞസിലർമാരായ ലീനാ സണ്ണി, സിജി പ്രസാദ്, ആർ.സന്ധ്യാ, മായാ പ്രദീപ്, സതി ശശികുമാർ, മുനിസിപ്പൽ ഉദ്വേഗസ്ഥരായ സാബു, ജിൽസി, അശ്വതി, ബിജോയി മണർകാട്ട്, ബിജു പാലൂപ്പടവൻ, ജോർജ്കുട്ടി ചെറുവള്ളി, ജയ്സൺ മാന്തോട്ടം, 

ജോസഫ് കൂട്ടുകൽ, മാത്യു പാലക്കാട്ടുകുന്നേൽ, തോമസ്, മാന്താടി, ജയിംസ് മാവേലിൽ, ജോണി കൈതോലിൽ തുടങ്ങിയവർ പ്രസംഗിച്ചു. നഗരപ്രദേശത്തെ എല്ലാ പ്രധാന പാതകളിലേയും നഗരാതിർത്തികളിലും സ്വാഗത കമാനങ്ങൾ സ്ഥാപിക്കുമെന്ന് ചെയർപേഴ്സൺ അറിയിച്ചു.


Reactions