Hot Posts

6/recent/ticker-posts

'വുമൺ സെൽഫ് ഡിഫൻസ് പ്രോഗ്രാം' നടത്തി രാമപുരം കോളേജ്


രാമപുരം റോട്ടറി ക്ലബ്ബിന്റെയും മാർ ആഗസ്‌തീനോസ് കോളേജ് വിമൻസ് സെല്ലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ വുമൺ സെൽഫ് ഡിഫൻസ് പ്രോഗ്രാം സംഘടിപ്പിച്ചു. നിഷ ജോസ് കെ മാണി മുഖ്യ പ്രഭാഷണം നടത്തി. 
 
പോലീസ് അസി.സബ് ഇൻസ്പെക്ടർ ക്ഷേമാ സുഭാഷ്, സിവിൽ പോലീസ് ഓഫീസർ ഗീതു എന്നിവർ വിദ്യാർത്ഥിനികൾക്കായി സെൽഫ് ഡിഫെൻസ് ക്ലാസുകൾ നടത്തി. കോളേജ് മാനേജർ റവ:ഡോ.ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യഷത വഹിച്ചു. 



പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ സിജി ജേക്കബ്, റോട്ടറി ക്ലബ് പ്രെസിഡന്റ് സിബി കുന്നേൽ, റോട്ടറി ക്ലബ്  കോ ഓർഡിനേറ്റർ ബിനു ജോസഫ്, വിമൻസെൽ കോ ഓർഡിനേറ്റർ മനേഷ് മാത്യു എന്നിവർ പ്രസംഗിച്ചു.


Reactions