Hot Posts

6/recent/ticker-posts

ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങുംവഴി യുവാവ് അപകടത്തില്‍ മരിച്ചു



തീക്കോയി: ഇല്ലിക്കല്‍ കല്ല് സന്ദര്‍ശിച്ച് മടങ്ങുംവഴി യുവാവ് അപകടത്തില്‍ മരിച്ചു. എറണാകുളം അരയങ്കാവ് സ്വദേശി ആന്റണി റോഷന്‍ (24) ആണ് മരിച്ചത്. മരട് സ്വദേശി ആല്‍ബിനെ (23) പാലാ മാര്‍ സ്ലീവാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.




എറണാകുളത്ത് നിന്നും സുഹൃത്തുക്കളായ 7 അംഗ സംഘമാണ് 4 ബൈക്കുകളിലായി ഇല്ലിക്കല്‍ കല്ലിലെത്തിയത്. തിരികെ മടങ്ങുംവഴി മേലടുക്കത്ത് വച്ച് ആന്റണി ഓടിച്ചിരുന്ന ബൈക്കിന്റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. സഫാ മസ്ജിദിന് സമീപം നിയന്ത്രണംവിട്ട ബൈക്ക് തോട്ടിലേയ്ക്ക് മറിഞ്ഞായിരുന്നു അപകടം.

Reactions