Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം 'ശലഭം 2024' നടന്നു


തീക്കോയി : തീക്കോയി 2023-24 വാർഷിക പദ്ധതി പ്രകാരമുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ കലോത്സവം - ശലഭം -2024 പരിപാടി ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മാജി തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി പ്രസിഡന്റ്‌ കെ സി ജെയിംസ് ഉദ്ഘാടനം ചെയ്തു.


ബ്ലോക്ക്‌ മെമ്പർ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,  മോഹനൻ കുട്ടപ്പൻ,  ജയറാണി തോമസ്കുട്ടി, മെമ്പർമാരായ പി എസ് രതീഷ്,  നജീമ പരികൊച്ച്,  ഐ സി ഡി എസ് സൂപ്പർവൈസർ മെർലിൻ ബേബി തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ഗ്രാമപഞ്ചായത്ത് സമ്മാനങ്ങൾ നൽകി.



Reactions