Hot Posts

6/recent/ticker-posts

ബിവിഎം കോളേജ് പി.ററി.എ. വാർഷികം


ചേർപ്പുങ്കൽ: ബി വി എം കോളേജ് അധ്യാപക-രക്ഷകർതൃ സംഘടനയുടെ വാർഷിക സമ്മേളനം 2024 ഫെബ്രുവരി 17 ശനിയാഴ്ച 2 മണിക്ക് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. പ്രിൻസിപ്പൽ റവ. ഡോ.  ബേബി സെബാസ്ട്യൻ തോണിക്കുഴി, രക്ഷിതാക്കളുടെ പ്രതിനിധി സീന ബിജു, കമ്പ്യൂട്ടർ വിഭാഗം മേധാവി ബിനു എം ബി, സോഷ്യൽ വർക്ക് വിഭാഗം മേധാവി ദീപ ബാബു, കൊമേഴ്‌സ് വിഭാഗം മേധാവി ഷീജ ജേക്കബ് എന്നിവർ പ്രസംഗിക്കും. 



ഡീൻ ഓഫ് സ്റ്റഡീസ് ഡോ. ജോർജുകുട്ടി വട്ടോത്ത്, ഐ ക്യ എ സി കോഡിനേറ്റർ ജെഫിൻ ജോസ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എത്സ മേരി സ്കറിയ തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകും. സമ്മേളനത്തിന് മുമ്പും ശേഷവും രക്ഷിതാക്കൾക്ക് ഡിപ്പാർട്ടുമെന്റുകളിൽ അധ്യാപകരെ കാണുന്നതിന് സൗകര്യം ഉണ്ടായിരിക്കും.


Reactions