Hot Posts

6/recent/ticker-posts

ആകാശ പറവകൾക്ക് ദാഹജലം ഒരുക്കി വിദ്യാർത്ഥികൾ



ചെമ്മലമറ്റം: കഠിനമായ ചൂടിൽ കുടിവെള്ളത്തിനായി ദാഹിക്കുന്ന ആകാശ പറവകൾക്ക് മരങ്ങൾക്ക് മുകളിൽ കുടിവെള്ള സൗകര്യം ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ. സ്കൂൾ മുറ്റത്തുള്ള മരങ്ങളിലും നിലത്തുമായിട്ടാണ് ഇരുപതോളം കുടിവെളള പാത്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. 



നിരവധി പക്ഷികളാണ് ദാഹം തീർത്ത് പറന്ന് പോകുന്നത്. ഹെഡ് മാസ്റ്റർ സാബു മാത്യൂ, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിലാണ് പക്ഷികൾക്കായി ദാഹജലം ഒരുക്കിയത്.


Reactions