Hot Posts

6/recent/ticker-posts

സംയുക്ത കർഷക സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി



കോട്ടയം: ഡൽഹിയിലെ കർഷക സമരത്തിനിടയിൽ യുവ കർഷകനെ വെടിവെച്ചുകൊന്നതിൽ പ്രതിഷേധിച്ചും കേന്ദ്ര ഗവണ്മെന്റ് കർഷകർക്ക് കഴിഞ്ഞ 10 വർഷമായി നൽകിയ വാഗ്ദാനങ്ങൾ പലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത കർഷക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിൽ മാർച്ചും ധർണ്ണയും നടത്തി. 



ഇ.എം.ദാസപ്പൻ അധ്യക്ഷത വഹിച്ച സമരം പ്രൊഫ.എം ടി ജോസഫ്  ഉദ്ഘാടനം ചെയ്തു. കെ.എം.രാധാകൃഷ്ണൻ, കെ.പി ജോസഫ്, അഡ്വ.ജോസഫ് ഫിലിപ്പ്, ഇ.എസ്‌ ബിജു, മാത്തച്ചൻ പ്ലാത്തോട്ടം, കെ.ഭാസ്കരൻ നായർ, അപ്പച്ചൻ നെടുമ്പിളളി, ജോയ് നടയിൽ, സജീഷ് സ്കറിയ, ജോയി കണിയാരയിൽ എന്നിവർ  പ്രസംഗിച്ചു. 


Reactions