Hot Posts

6/recent/ticker-posts

വിജയ് രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപിച്ചു: "തമിഴക വെട്രി കഴകം": 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം



രാഷ്‌ട്രീയ പ്രവേശനം സ്ഥിരീകരിച്ച നടൻ വിജയ് പാർട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് നടന്റെ പാർട്ടിയുടെ പേര്. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. 


2026ലെ നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ഒരു പാർട്ടിയുമായി സഹകരിക്കില്ല. രാഷ്‌ട്രീയം തന്റെ ഹോബിയല്ലെന്നും നടൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.


വിജയ് മക്കൾ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദ് ഡൽഹിയിൽ തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. പാർട്ടി അംഗങ്ങൾ സംസ്ഥാന വ്യാപകമായി വൻ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. 



Reactions