Hot Posts

6/recent/ticker-posts

അരുണപുരം - ഊരശാല റോഡ് സഞ്ചാര യോഗ്യമാക്കണം: പാലാ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ധർണ്ണയുമായി നാട്ടുകാർ



പാലാ: പാലാ പൂഞ്ഞാർ ഹൈവേ മുതൽ വൈക്കം റോഡ് വരെയുള്ള ഊരശാല റോഡ് പൊട്ടിപൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതായിട്ട് വർഷങ്ങളായി. 25 വർഷം മുമ്പാണ് ഈ റോഡ് ടാർ ചെയ്തത് .റോഡ് അടിയന്തിരമായി ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അരുണപുരം വെസ്റ്റ് റെസിഡൻസ് അസ്സോസിയേഷന്റെ നേതൃത്വത്തിൽ പാലാ മുനിസിപ്പൽ ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. 



പ്രസിഡന്റ് അഡ്വ.സത്യരക്‌നകുമാറിന്റെ അധ്യക്ഷതയിൽ നടന്ന ധർണ്ണ അഡ്വ.എസ് ഹരി ഉദ്ഘാടനം ചെയ്തു. മാത്യു ജോസഫ് സ്വാഗതം ആശംസിച്ചു. രാധാകൃഷ്ണൻ വടക്കനാട്ട്, ശിവൻകുട്ടി നടുപ്പറമ്പിൽ, തോമസ്കുട്ടി ജോർജ്, തോമസ്കുട്ടി നേച്ചിക്കാട്ട് എന്നിവർ പ്രസംഗിച്ചു. മാർച്ച്‌  5 ന് മുമ്പ് റോഡ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കുമെന്ന് മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ സമരക്കാർക്ക് ഉറപ്പുനൽകി.



Reactions