Hot Posts

6/recent/ticker-posts

ഗ്രാമ വണ്ടിക്ക് സ്വീകരണം നൽകി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും



പാലാ: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഗ്രാമ വണ്ടിക്ക് നിർമ്മൽ ജ്യോതി പബ്ലിക് സ്കൂൾ പാലക്കാടിലേ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരണം നൽകി. മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ബസ് സർവീസ് ഇല്ലാത്ത വിവിധ വാർഡുകളിലൂടെയാണ് നിലവിൽ ഗ്രാമ വണ്ടി സഞ്ചരിക്കുന്നത്. 



രാവിലെ 8:40 നു പാലാക്കാട് പള്ളി ജംഗ്ഷനിൽ എത്തുന്ന ഗ്രാമവണ്ടി നിർമ്മൽ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് ഏറെ അനുഗ്രഹമാണ്. സ്വീകരണയോഗത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ലിയോണി, പ്രിൻസിപ്പാൾ ബോബി തോമസ്, പി ടി പ്രസിഡണ്ട് അനിൽ മത്തായി, മീനച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനി തുടങ്ങിയവർ സന്നിഹിതരായിരുന്നു.



Reactions