Hot Posts

6/recent/ticker-posts

സെൻറ് തോമസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം പൂർവ്വ വിദ്യാർത്ഥി സമ്മേളനം നടന്നു



പാലാ: സെൻറ് തോമസ് കോളേജ് ഇക്കണോമിക്‌സ് വിഭാഗം പൂർവ്വവിദ്യാർത്ഥികളുടെ സമ്മേളനം പാലാ മുനിസിപ്പൽ ചെയർമാനും ഇക്കണോമിക്‌സ് വിഭാഗം പൂർവ്വ വിദ്യാർത്ഥിയുമായ ഷാജു വി തുരുത്തൻ ഉദ്ഘാടനം ചെയ്‌തു. അലുംനി അസോസിയേഷൻ പ്രസിഡൻറ് ആൻറണി ജോസഫ് നെല്ലാല പൈക അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ.സാൽവിൽ കാപ്പിലിപറമ്പിൽ അനുഗ്രഹപ്രഭാഷണം നിർവ്വഹിച്ചു.



ഇക്കണോമിക്സ് വിഭാഗം മേധാവി ഡോ.കെ സി ബിജു, മുൻ മേധാവി പ്രൊഫ.പി.എസ് മാത്യു, ഡോ.അലൻ സഖറിയ, പൂർവ്വവിദ്യാർത്ഥികളായ ജോസഫ് വാഴക്കൻ എക്സ് എംഎൽഎ, വി.എം സെബാസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. 


ഇക്കണോമിക്‌സ് അലുംനി അസോസിയേഷൻ പുതിയ ഭാരവാഹികളായി ഡോ.ജോർജുകുട്ടി വട്ടോത്ത് (പ്രസിഡൻറ്), മിസ് ഷെറിൻ ജോർജ് (വൈസ് പ്രസിഡന്റ്),  അഭിലാഷ് പി വെട്ടം (സെക്രട്ടറി), ഡോ.ജോബൻ കെ.ആൻറണി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനാനന്തരം ആദ്യത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും നടത്തി.


Reactions