Hot Posts

6/recent/ticker-posts

ട്വന്റി20 പാർട്ടി പ്രതിനിധി സമ്മേളനം പാലായിൽ നടന്നു



പാലാ: ട്വന്റി20 പാർട്ടി പാലാ നിയോജകമണ്ഡലം പ്രതിനിധി സമ്മേളനം ഫെബ്രുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:30 ന് പാലാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. പാലാ മുനിസിപ്പാലിറ്റിയിൽ നിന്നും വിവിധ പഞ്ചായത്തുകളിൽ നിന്നുമായി 100-ലധികം പ്രതിനിധികൾ പങ്കെടുത്തു. 



കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ കോർഡിനേറ്റർ സന്തോഷ്‌ വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ്‌ മെമ്പർ ജോർജ് ജോസഫ് പകലോമറ്റം, ഡോ.ആൽബർട്ട് എബ്രഹാം, പ്രൊഫ.റോയി ജോർജ് അരയത്തിനാൽ, മുൻ പോലീസ് സൂപ്രണ്ട് ആന്റണി തോമസ് എന്നിവർ പ്രസംഗിച്ചു.
 




അടുത്ത മൂന്ന് മാസത്തിനുള്ളിൽ പാലാ മുനിസിപ്പാലിറ്റിയിലെയും മറ്റ് 12 പഞ്ചായത്തുകളിലെയും എല്ലാ വാർഡുകളിലും കമ്മിറ്റി രൂപീകരിച്ച് ട്വന്റി20 പാർട്ടിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുമെന്ന് കോട്ടയം ജില്ലാ കോർഡിനേറ്റർ സജി തോമസ് പറഞ്ഞു.





Reactions