Hot Posts

6/recent/ticker-posts

വാട്ടർ അതോറിറ്റിയുടെ ജല വിതരണം മുടങ്ങി: പരാതികിട്ടി ഉടൻ ആക്ഷനെടുത്ത്‌ കൗൺസിലർ

പാലാ നഗരസഭ പരിധിയിൽ കാർമ്മൽ ആശുപത്രി - ഞൊണ്ടി മാക്കൽ കവല ഭാഗത്ത് നാല് ദിവസമായി വാട്ടർ അതോറിറ്റിയുടെ ജല വിതരണം മുടങ്ങിക്കിടക്കുകയായിരുന്നു.


പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ എ.ഇ. യുമായി സംസാരിച്ചു. ഞായറാഴ്ച ദിവസമായിരുന്നിട്ടു കൂടി ചാവറ സ്കൂളിനു സമീപം പൈപ്പ് പൊട്ടിയത് കണ്ടെത്തി വാട്ടർ അതോററ്റി കോൺട്രാക്കറും തൊഴിലാളികളും പൈപ്പ് നന്നാക്കി ജല വിതരണം പുനർസ്ഥാപിച്ചു. 

കൗൺസിലർ ബൈജു കൊല്ലംപറമ്പിലും സി പി എം ലോക്കൽ സെക്രട്ടറിമാരായ ഓ എം മാത്യുവും റെജി പള്ളുവരുത്തികുന്നേലും എത്തി പണികൾ വിലയിരുത്തി.

Reactions