Hot Posts

6/recent/ticker-posts

ബി ജെ പി തീക്കോയി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആഗസ്റ്റ് 4 ന്

ബി ജെ പി തീക്കോയി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ 2024 ആഗസ്റ്റ് 4-ാം തീയതി ഞായറാഴ്ച 3.00 PM ന് ബി.ജെ.പി തിക്കോയി പഞ്ചായത്തു കമ്മിറ്റി പ്രസിഡൻ്റ് ഇ. ഡി രമണൻ്റെ അദ്ധ്യക്ഷതയിൽ തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിൽ (വായനശാല ഹാൾ) വച്ച് നടക്കും. 


വരാൻ പോകുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കത്തിനായി വാർഡു കമ്മിറ്റികൾ രൂപികരിക്കുന്നതിനും, സംഘടനാ പ്രവർത്തനം ഊർജിതമാക്കുന്നതിനും വേണ്ടി നടത്തപ്പെടുന്ന കൺവെൻഷൻ ബി.ജെ.പി നേതാവും കോട്ടയം ജില്ലാ പഞ്ചായത്ത് മെംബറുമായ അഡ്വക്കേറ്റ് ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യുകയും ബി ജെ പി മണ്ഡലം പ്രസിഡന് അഡ്വക്കേറ്റ് ബി രാജേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.
മണ്ഡലം ജനറൽ സെക്രട്ടറി സോമരാജൻ പൂഞ്ഞാർ, ആർ സുനിൽകുമാർ, ജോസ് ജോൺ ആലാനിക്കൽ, പി.വി. വർഗ്ഗീസ് പുല്ലാട്ട് തുടങ്ങിയവർ പ്രവർത്തക കൺവെൻഷന് നേതൃത്വം നൽകും.

Reactions