Hot Posts

6/recent/ticker-posts

പാലാ ഗവ: ഹോമിയോ ആശുപത്രിക്ക്‌ ഒരു കോടി അനുവദിച്ചു: ഷാജു തുരുത്തൻ

പാലാ: ഗവ: ഹോമിയോ ആശുപത്രിയിൽ കിടത്തി ചികിത്സക്കായി ഐ.പി ബ്ലോക്ക് നിർമ്മിക്കുവാൻ ഒരു കോടി രൂപ അനുവദിച്ചതായി നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ അറിയിച്ചു. ഇതിനായുള്ള ഡി.പി.ആറിന് നഗരസഭാ കൗൺസിൽ അംഗീകാരം നൽകി. നാഷണൽ ആയുഷ് മിഷൻ ഫണ്ട് വിനിയോഗിച്ചാണ് നിർമ്മാണം നടത്തുക.


സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകളോടുകൂടിയ 2465 ച.അടി വിസ്തീർണ്ണമുള്ള കെട്ടിടമാണ് ഇതിനായി നിർമ്മിക്കുക. നഴ്സസ് സ്റ്റേഷൻ, ഡൈനിംഗ് റൂം. സ്റ്റോർ, അടുക്കള, ടോയ്ലററുകൾ എന്നിവയും ഈ മന്ദിരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 
നിലവിലുള്ള ആശുപത്രി മന്ദിരത്തിനു പിൻഭാഗത്തുള്ള സ്ഥലമാണ് പുതിയ കെട്ടിടത്തിനായി പ്രയോജനപ്പെടുത്തുക. കേരള ഹെൽത്ത് റിസേർച്ച് & വെൽഫെയർ സൊസൈറ്റിയാണ് വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയിരിക്കുന്നതെന്നും ചെയർമാൻ അറിയിച്ചു.

Reactions