Hot Posts

6/recent/ticker-posts

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ സാരഥി സംഗമം നടന്നു

തൊടുപുഴ: ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ഡയറക്റ്റേഴ്സ് മീറ്റ് 'സാരഥി സംഗമം ൨൪' അഡ്വ. ദേവസ്യ കാപ്പൻ മെമ്മോറിയൽ ഹാളിൽ നടന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ പ്രൊഫ: ജെസി ആൻ്റണി ഉദ്ഘാടനം ചെയ്തു. ഫാ. റോയി കണ്ണൻചിറ സി.എം.ഐ മുഖ്യപ്രഭാഷണം നടത്തി.


പ്രവിശ്യാ കോ - ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന റിസോഴ്സ് ടീം കോ ഓർഡിനേറ്റർ തോമസ് കുണിഞ്ഞി, സംസ്ഥാന പ്രോഗ്രാം കോ ഓർഡിനേറ്റർ എബി ജോർജ്, മേഖലാ ഓർഗനൈസർമാരായ സിസ്റ്റർ ആൽഫി നെല്ലികുന്നേൽ, റോയി വി. ജോർജ്, 
ബിനോജ് ആൻ്റണി, വിവിഷ്  വി റോളൻറ്, പ്രസിഡൻ്റുമാരായ സിബി കണിയാരകം, ടി. എം ഫിലിപ്പുകുട്ടി, മിനി ജെസ്റ്റിൻ, പി.വി  സിൽബി മോൾ എന്നിവർ പ്രസംഗിച്ചു. മേഖലാതല പ്രവർത്തന വർഷ രൂപരേഖ അവതരണത്തെ തുടർന്ന് സ്നേഹ വിരുന്നോടെ സംഗമം സമാപിച്ചു.

Reactions