Hot Posts

6/recent/ticker-posts

പാലാ മരിയസദനത്തിന് 'പാഥേയം' നൽകി കാവുംകണ്ടം ഇടവക

കാവുംകണ്ടം: കാവുംകണ്ടം ഇടവക കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലാ മരിയസദനത്തിലെ അന്തേവാസികൾക്ക് പൊതിച്ചോർ നൽകി. മാനസിക വെല്ലുവിളി നേരിടുന്ന സഹോദരങ്ങൾക്ക് ഇടവകയിലെ ഭവനങ്ങളിൽ നിന്നും ശേഖരിച്ച പൊതിച്ചോർ ഫാ. സ്കറിയ വേകത്താനം മരിയസദനത്തിലെ സാജു എന്നിവർക്ക് കൈമാറി. 


"ദരിദ്രന് കൈ തുറന്നു കൊടുക്കുക, അങ്ങനെ നീ അനുഗ്രഹപൂർണ്ണനാകട്ടെ" (പ്രഭാഷകൻ 7:32) എന്ന തിരുവചനത്തിന്റെ പൊരുൾ ഉൾക്കൊണ്ടുകൊണ്ട് നിരാലംബരും നിരാശ്രയരുമായ സഹോദരങ്ങൾക്ക് ഒരു നേരത്തെ വിശപ്പകറ്റാൻ നൽകുന്ന അന്നദാനമാണ് 'പാഥേയം' എന്ന് ഫാ. സ്കറിയ വേകത്താനം പറഞ്ഞു. 
എല്ലാ മാസവും ഇടവകയിലെ കുടുംബങ്ങളിൽ നിന്ന് പൊതിച്ചോർ സമാഹരിച്ചുകൊണ്ട് വിവിധ കാരുണ്യ സ്ഥാപനങ്ങൾക്ക് നൽകിവരുന്നു. ജോജോ പടിഞ്ഞാറയിൽ, സണ്ണി വാഴയിൽ, ജോസ് തയ്യിൽ, ഡെന്നി കൂനാനിക്കൽ, ജോയൽ ആമിക്കാട്ട്, സൗമ്യാ ജസ്റ്റിൻ മനപ്പുറത്ത്, ഷൈനി തെക്കലഞ്ഞിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions