Hot Posts

6/recent/ticker-posts

മാലം യു.പി. സ്‌കൂളിൽ ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പദ്ധതി തുടങ്ങി

കോട്ടയം: ഇംഗ്ലീഷ് ഭാഷാപ്രാവീണ്യത്തിനുവേണ്ടി സർക്കാർ സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസവകുപ്പ് നടപ്പാക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് എൻറിച്ച്‌മെന്റ് പദ്ധതി മാലം ഗവ. യു. പി. സ്‌കൂളിൽ തുടങ്ങി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു.


കുട്ടികളുടെ കൈയെഴുത്തു മാസിക 'സ്‌കാർലെറ്റ് സ്‌കെച്ചസ് ' ചടങ്ങിൽ പ്രകാശനം ചെയ്തു. കോട്ടയം ഡയറ്റ് ഫാക്കൾട്ടി ഡോ. ജെയ്സൺ കെ. മാത്യു, ഗ്രാമപഞ്ചായത്ത് അംഗം ജിജി മണർകാട്, എ.ഇ.ഒ. ബി. പി., ബിനു തങ്കച്ചി, പി.ടി.എ. പ്രസിഡന്റ് അമ്പിളി സജി എന്നിവർ പ്രസംഗിച്ചു.

Reactions