Hot Posts

6/recent/ticker-posts

പാലാ റോട്ടറി ക്ലബിൻ്റെ സ്നേഹ സമ്മാനം സ്നേഹാലയത്തിന് സമ്മാനിച്ചു

പാലാ സ്നേഹഗിരി മിഷനറി സിസ്റ്റേഴ്സ് നടത്തുന്ന അനാഥരും വൃദ്ധരുമായ അന്തേവാസികൾക്ക് 66 കിടക്കകൾ സമ്മാനിച്ചു. 


 പാലാ റോട്ടറി ക്ലബിൻ്റെ 24-25 വർഷത്തെ ചാരിറ്റി പദ്ധതികളുടെ ഭാഗമായി ആണ് ഇതു നൽകിയത്. റോട്ടറി പ്രസിഡൻ്റ് ഡോ. സെലിൻ റോയി മെത്തകൾ സി. സ്മിതയെ ഏൽപ്പിച്ചു.
സെക്രട്ടറി ഷാജി മാത്യു , ഇമേജ് ചെയർമാൻ സന്തോഷ് മാട്ടേൽ, വൈസ് പ്രസിഡൻ്റ് റാണി ജേക്കബ്, സെബാസ്റ്റ്യൻ മറ്റത്തിൽ, സണ്ണി പാറയിൽ എന്നിവർ സന്നിഹിതരായിരുന്നു.
Reactions