Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേള സംഘാടക സമിതി രൂപീകരണം ഇന്ന് നടക്കും

ചെമ്മലമറ്റം: ഒക്ടോബർ 22, 23 തിയതികളിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടക്കുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രമേളയുടെ വിജയത്തിനായി സംഘാടക സമിതി രൂപീകരണം ഇന്ന് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ നടക്കും. 

ഉച്ചകഴിഞ്ഞ് 2 മണിക്ക് നടക്കുന്ന പൊതു സമ്മേളനം ഈരാറ്റുപേട്ട ഉപജില്ലാ ഏ ഇ ഒ ഷംല ബീവി ഉദ്ഘാടനം ചെയ്യും. 

തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്കറിയാച്ചൻ പൊട്ടനാനി, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ബ്ലോക്ക് മെബർ ജോസഫ് ജോർജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി തോമസ് അഴകത്ത്, സന്ധ്യാ ശിവകുമാർ,
മിനി ബിനോ മുളങ്ങാശ്ശേരി, പിടിഎ പ്രസിഡന്റ് ബിജു കല്ലിടുക്കാനി, എച്ച് എം ഫോറം സെകട്ടറി വിൻസന്റ് മാത്യൂസ് തുടങ്ങിയവർ പ്രസംഗിക്കും മേളയുടെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ രൂപീകരണവും നടക്കും.


Reactions