Hot Posts

6/recent/ticker-posts

അധ്യാപകദിനത്തിൽ വേറിട്ട ആഘോഷം നടത്താനൊരുങ്ങി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: ഓർമ്മകളുടെ തിരുമുറ്റത്ത് അവർ ഒരിക്കൽ കൂടി അധ്യാപകരാകുന്നു. ചെമ്മലമറ്റം അധ്യാപക ദിനത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം. സ്കൂളിൽ നിന്നും വിരമമിച്ച അധ്യാപകർ ഒരിക്കൽ കുടി അധ്യാപകരായി ക്ലാസ്സുകളിൽ എത്തും. 

ഹാജർ ബുക്കും ചോക്കുമായി ക്ലാസ്സുകളിൽ എത്തുന്ന പുതിയ അധ്യാപകരെ വിദ്യാർത്ഥികൾ വരവേൽക്കും അധ്യാപകദിനത്തിൽ ഒരിക്കൽ കുടി അധ്യാപകരായി അവർ എത്തുമ്പോൾ ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരിക്കും. 

സ്കൂളിലെ മുഴുവൻ അധ്യാപകർക്കും ആദരവ് ഒരുക്കിയിട്ടുണ്ട്. സ്നേഹകൂടാരം എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് അറിയിച്ചു.



Reactions