Hot Posts

6/recent/ticker-posts

വീണ്ടും എംപോക്‌സ്! എറണാകുളം സ്വദേശി ചികിത്സയിൽ

സംസ്ഥാനത്ത് വീണ്ടും എംപോക്സ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം. വിദേശത്തുനിന്ന് വന്ന യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 
നേരത്തേ യുഎഇയില്‍ നിന്നു വന്ന മലപ്പുറം സ്വദേശിയായ 38 വയസ്സുകാരന് എംപോക്‌സ് സ്ഥിരീകരിച്ചിരുന്നു. പനിയും തൊലിപ്പുറത്ത് ചിക്കൻപോക്സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നാണ് ആദ്യം നിരീക്ഷണത്തിലാക്കിയത്. പിന്നാലെ എംപോക്സ് സ്ഥിരീകരിച്ചു.


Reactions