Hot Posts

6/recent/ticker-posts

ശ്രദ്ധേയമായി ചെമ്മലമറ്റം സ്കൂളിലെ മീഡിയ വർക്‌ഷോപ്പ്

ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിലെ എസ് എം വൈ എം ന്റെ നേതൃത്വത്തിൽ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ നടത്തിയ മീഡിയ വർക്‌ഷോപ്പ് ശ്രദ്ധേയമായി. പാലാ മീഡിയ കമ്മിഷൻ ഡയറ്ക്ടർ ഫാദർ ജിമോൻ പനച്ചിക്കൽ കരോട്ട് ക്ലാസ്സ് നയിച്ചു. 


വീഡിയോ നിർമ്മാണം എഡിറ്റിംങ്ങ് തുടങ്ങിയ മേഖലകളിൽ പരിശീലനവും നല്കി. തെരഞ്ഞ്ടുക്കപ്പെട്ട നാല്‌പതോളം അംഗങ്ങൾ ക്യാമ്പിൽ പങ്കടുത്തു. ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ജോയേൽ കൊച്ചിറ്റത്തോട്ട് തുടങ്ങിയവർ നേതൃത്വം നല്കി.


Reactions