Hot Posts

6/recent/ticker-posts

ഭിന്നശേഷി കുട്ടികൾക്കുള്ള ഡയപ്പർ വിതരണം നടത്തി മണപ്പുറം ഫൗണ്ടേഷൻ

കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയിലെ ഭിന്നശേഷി കുട്ടികൾക്കുള്ള ഡയപ്പർ വിതരണം 18/10/2024 വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക്, കുറുമണ്ണ് ദയ ഓഫീസിൽ വെച്ച് മണപ്പുറം ഫൗണ്ടേഷൻ നടത്തി. പ്രസ്തുത യോഗത്തിൽ ദയ ചെയർമാൻ P. M. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. 
മണപ്പുറം ഫൌണ്ടേഷൻ ജനറൽ മാനേജർ ജോർജ് മോർലി ഉദ്ഘാടന കർമ്മം നിർവഹിച്ചു. ദയ ജനറൽ കൗൺസിൽ മെമ്പർമാരായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ എന്നിവർ പ്രസംഗിച്ചു. 50 ലധികം ഭിന്നശേഷി കുട്ടികൾ പങ്കെടുത്തു.


Reactions