Hot Posts

6/recent/ticker-posts

കേരളാ കോൺഗ്രസ് പാർട്ടി 60-ാം വാർഷികം ഈരാറ്റുപേട്ടയിൽ ആഘോഷിച്ചു

ഈരാറ്റുപേട്ട: കേരളാ കോൺഗ്രസ് പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം സമുചിതതമായി ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്നു. പാർട്ടിയുടെ സീനിയർ നേതാവും ഉന്നതാദികാര സമതി അംഗവുമായ മുൻ എം.എൽ.എ. പ്രൊഫസർ. വി.ജെ ജോസഫ് പതാക ഉയർത്തി. 
മണ്ഡലം പ്രസിഡന്റ് അഡ്വ. ജയിംസ് വലിയവീട്ടിൽ, സെക്രട്ടറി പി.പി.എം നൗഷാദ്, നിയോജക മണ്ഡലം സെക്രട്ടറി സോജൻ ആലക്കുളം, പി.എസ് എം റംലി, നാസ്സർ ആലുംതറ, റോസറ്റ് വീഡൻ,ജയിംസ് കുന്നേൽ, പരിക്കൊച്ച് കുരുവനാൽ, സിദ്ധീഖ്, സിബി മാത്യു, ഷാനവാസ്, നാസ്സർ ഇടത്തും കുന്നേൽ, ഷാനവാസ്, ഹലീൽ മുഹമ്മദ്, ബാബു വരവുകാല, സലിം പ്ലാമൂട്ടിൽ, അർഷാദ് എന്നിവർ സംസാരിച്ചു.


Reactions