Hot Posts

6/recent/ticker-posts

ലയൺസ് ക്ലബ്ബ് ഓഫ് പ്രവിത്താനം പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു

പ്രവിത്താനം: പ്രവിത്താനം ലയൺസ് ക്ലബ്ബിൻ്റെ പുതിയ ഓഫീസ് ഉത്ഘാടനം 2024 ഒക്ടോബർ 26 ന് 7.30 pm ന്  ലയൺസ് ക്ലബ്ബ് 318B ഡിസ്ട്രിക്ട് ഗവർണർ MJF ലയൺ R. വെങ്കിടാചലം നിർവ്വഹിച്ചു.
ക്ലബ്ബ് പ്രസിഡൻ്റ് ലയൺ ജിൽസൺ ജോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ പ്രൊജകറ്റുകൾ കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ. ലിൻ്റൻ ജോസഫ് അവതരിപ്പിക്കുകയും, ചികിത്സാ സഹായമായി 20,000 രൂപ ഉള്ളനാട് ചികിത്സാ സഹായ നിധി  കൺവീനർ സാബു ജോസഫിന്  കൈമാറുകയും ചെയ്തു. 
അല്ലപ്പാറ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ജോസ് മഞ്ഞക്കുന്നേൽ, ലയൺമെമ്പർമാരായ സജീവ് വി കെ, തോമസുകുട്ടി ആനിത്തോട്ടം, ഹരിദാസ് തോപ്പിൽ, ഉണ്ണി കുളപ്പുറം, കെ സി സെബാസ്റ്റ്യൻ, ജോർജ്ജ് ജോസഫ്, മാത്യു തറപ്പേൽ, മാത്യു കുര്യൻ തുടങ്ങിവരും ലയൺ കുടുംബാഗംങ്ങളും ചടങ്ങിൽ പങ്കെടുത്തു.


Reactions