Hot Posts

6/recent/ticker-posts

ഇന്ന് കവചം സൈറൺ മുഴങ്ങും; പരിഭ്രാന്തി വേണ്ട

കോട്ടയം: സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 'കവചം' (കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന പേരിൽ നടപ്പാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സൈറണുകളുടെ പ്രവർത്തന പരീക്ഷണം ഇന്ന് (ഒക്‌ടോബർ 1) കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള അഞ്ചുകേന്ദ്രങ്ങളിൽ നടത്തും.   
ട്രയൽ റണ്ണിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സൈറൺ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളും ട്രയൽ റൺ സമയവും :  
കോട്ടയം താലൂക്ക് ഓഫീസ്: ഉച്ചയ്ക്ക് 12.10
നാട്ടകം ജി.വി.എച്ച്.എസ്.സ്‌കൂൾ: ഉച്ചയ്ക്ക് 12.15
പൂഞ്ഞാർ കോളജ് ഓഫ് എൻജിനീയറിങ് : ഉച്ചയ്ക്ക് 12.20
അടുക്കം ജി.എച്ച്.എസ്.എസ്. : ഉച്ചയ്ക്ക് 12.25
പാലാ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്. സ്‌കൂൾ: ഉച്ചയ്ക്ക് 12.30



Reactions