Hot Posts

6/recent/ticker-posts

പാലാ അൽഫോൻസാ കോളേജ് ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പിൽ രക്തം ദാനം ചെയ്ത് അറുപത് പെൺകുട്ടികൾ

പാലാ: പാലാ അൽഫോൻസാ കോളേജിൽ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പാലാ അൽഫോൻസാ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയർക്കുന്നം ലയൺസ് ക്ലബ്ബ്, പാലാ ബ്ലഡ്‌ ഫോറം, എച്ച് ഡി എഫ് സി ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ്  ഡയമണ്ട് ജൂബിലി രക്തദാന ക്യാമ്പ് നടത്തിയത്.


ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ പി ജെയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ  പാലാ മുനിസിപ്പൽ ചെയർമാൻ ഷാജു വി  തുരുത്തേൽ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ: ഡോക്ടർ ഷാജി ജോൺ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ലയൺ ക്ലബ്ബ് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. 
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മാരായ സിസ്റ്റർ ജെയ്മി എബ്രഹാം, ഡോക്ടർ റോസ്മേരി ഫിലിപ്പ്, എച്ച് ഡി എഫ് സി ബാങ്ക് മാനേജർ പ്രദീപ് ജി നാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു. പ്രസന്നൻ കെ പണിക്കർ,  മാണി നൈനാൻ, റെജി സെബാസ്റ്റ്യൻ, ഡോക്ടർ മീരാ, മനു കെ എം, എൻ എസ് എസ് വോളിന്റിയർമാരായ അമൃതശ്രീ എസ്, അലീന സാലിച്ചൻ, സാന്ത്വന സി ജോൺ, ശ്രീലക്ഷ്മി എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
കോളേജിന്റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ മെഗാ രക്തദാന ക്യാമ്പിൽ 60 പെൺകുട്ടികൾ രക്തം ദാനം ചെയ്തു. അറുപത് പേരുടേയും ആദ്യത്തെ രക്തദാനമായിരുന്നു. പാലാ മാർ സ്ലീവാ മെഡിസിറ്റിയാണ് ക്യാമ്പിന് നേതൃത്വം നല്കിയത്.

Reactions