Hot Posts

6/recent/ticker-posts

കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക വിവാഹിതയായി; മുഖ്യമന്ത്രി അടക്കം പ്രമുഖരുടെ നീണ്ട നിര

പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ്.കെ.മാണി എം.പിയുടെ മകൾ റിതിക (RITIKA)യും കോട്ടയം കണിയാംകുളം ബിജു മാണിയുടേയും സിമി ബിജു വിൻ്റെയും മകൻ കെവിനും തമ്മിൽ വിവാഹിതരായി. 


പാലായിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മന്ത്രിമാരായ റോഷി അഗസ്ത്യൻ, പി.പ്രസാദ്, കെ.എൻ.ബാലഗോപാൽ, പി രാജീവ്, ജി.ആർ.അനിൽ, സ്പീക്കർ എ.എൻ.ഷംസീർ, ചീഫ് വിപ്പ് ഡോ.എൽ.ജയരാജ്, മന്ത്രി വി.എൻ.വാസവൻ, മന്ത്രി.ജെ.ചിഞ്ചുറാണി, മുസ്ലീം ലീഗ് നിയമസഭാകക്ഷി നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.വി. ശ്രേയസ് കുമാർ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ,
കെ.രാജൻ, വി.അബ്ദുറഹുമാൻ, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ, എം.വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, 
അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണകുറുപ്പ്, ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ.ഷാജി, ജസ്റ്റിസ് എബ്രാഹം മാത്യു, ജസ്റ്റീസ് സിറിയക് ജോസഫ്, 
കേരള കോൺഗ്രസ് (ജെ) ചെയർമാൻ പി.ജെ.ജോസഫ്, സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ, എം.പിമാർ, എം.എൽ.എമാർ, ജനപ്രതിനിധികൾ, വിവിധ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു. 


Reactions