Hot Posts

6/recent/ticker-posts

മീനച്ചിൽ തുരങ്ക പദ്ധതിക്ക് ഡി.പി.ആറിന് വാപ്കോസുമായി ധാരണപത്രം

ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നുള്ള വെള്ളം ആർക്കും പ്രയോജനമില്ലാത്ത വിധം വേമ്പനാട്ട് കായലിലേക്ക് ഒഴുക്കുന്നതിനു പകരം മീനച്ചിൽ റിവർ വാലി പദ്ധതി സാക്ഷാത്കരിക്കുന്നതിനാവശ്യമായ തുടർ നടപടികൾ അവസാന ഘട്ടത്തിലെത്തിക്കുന്നതിന് നിരന്തര ഇടപെടൽ നടത്തിയ ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യനെ പാലായിൽ ചേർന്ന വിവിധ സംഘടനകളുടെ യോഗം അഭിനന്ദിച്ചു.
യോഗത്തിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ പ്രൊഫ: ലോപ്പസ് മാത്യു അദ്ധ്യക്ഷത വഹിച്ചു.നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ, 
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, രാജേഷ് വാളിപ്ലാക്കൽ, ടോബിൻ.കെ.അലക്സ്, ജയ്സൺ മാന്തോട്ടം, ബൈജു കൊല്ലംപറമ്പിൽ, ബിജു പാലൂടവൻ എന്നിവർ പ്രസംഗിച്ചു.


Reactions