Hot Posts

6/recent/ticker-posts

വാർഡ് പുനർനിർണയം: കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന വാർഡുകളുടെ പുനർവിഭജനവും അതിർത്തി പുനർനിർണയവുമായി ബന്ധപ്പെട്ട കരട് നിയോജകമണ്ഡല വിഭജന വിജ്ഞാപനം സംസ്ഥാന ഡിലിമിറ്റേഷൻ കമ്മിഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 
വിജ്ഞാപനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റേഷൻ കടകൾ, വായനാ ശാലകൾ, അക്ഷയകേന്ദ്രങ്ങൾ, വാർത്താബോർഡുകൾ എന്നിവിടങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ അറിയിച്ചു.  


Reactions