Hot Posts

6/recent/ticker-posts

റോട്ടറി ഇൻ്റർനാഷണൽ സോണൽ കലാ മത്സരങ്ങൾ പാലായിൽ നടന്നു

പാലാ: റോട്ടറി ഇൻ്റർനാഷണൽ സോണൽ തലത്തിലുള്ള കലാ മത്സരങ്ങൾ പാലാ റോട്ടറി ക്ലബിൽ വച്ചു നടന്നു. വിവിധ ക്ലബുകളിൽ നിന്നായി അമ്പതോളം മത്സരാർത്ഥികൾ പങ്കെടുത്തു. 
റോട്ടറി പ്രസിഡൻ്റ് ഡോ. സെലിൻ റോയി അദ്ധ്യക്ഷത വഹിച്ചു. വിജയികൾക്ക് അസി ഗവർണർ ഡോ. ടെസി കുര്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ തല മത്സരങ്ങൾ നവംബർ മാസത്തിൽ കോട്ടയത്തു വച്ചു നടത്തുമെന്ന് അറിയിച്ചു.


Reactions