Hot Posts

6/recent/ticker-posts

ശബരിമല തീർത്ഥാടകർക്കായി എരുമേലി പിൽഗ്രിം അമിനിറ്റി സെന്റർ സജ്ജീകരിച്ചു

കോട്ടയം: ശബരിമല മണ്ഡലമകരവിളക്കിനോടനുബന്ധിച്ച് ഡിടിപിസിയുടെ കീഴിലുള്ള എരുമേലി പിൽഗ്രിം സെന്ററിൽ തീർഥാടകർക്കായി സൗകര്യങ്ങളൊരുക്കി. 
എട്ട് മുറികൾ, രണ്ട് മിനി ഹാൾ, ഒരു മെയിൻ ഹാൾ, രണ്ട് ഡോർമിറ്ററി, നാല് ടോയ്ലറ്റ് ബ്ലോക്കുകൾ എന്നിങ്ങനെയാണ് സജ്ജീകരിച്ചിട്ടുള്ളത്. മുറികൾക്ക് 900 രൂപ (രണ്ട് പേർക്ക്), ഡോർമിറ്ററി ഒരാൾക്ക് 100 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.
ടോയ്ലറ്റ്, ഓപ്പൺ ബാത്ത് സൗകര്യങ്ങൾ സൗജന്യമായി തീർത്ഥാടകർക്ക് നൽകും. നവംബർ 26 മുതൽ മണ്ഡലകാലം തീരുന്നതുവരെ ഈ സേവനം ലഭ്യമാണ്.


Reactions