Hot Posts

6/recent/ticker-posts

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി തെളിവെടുപ്പ് 15 ന് കോട്ടയത്ത്‌

കോട്ടയം: സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി അംഗം പി.കെ. അരവിന്ദബാബു നവംബർ 15ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ (വിപഞ്ചിക) തെളിവെടുപ്പ് നടത്തും. രാവിലെ 11 മുതലാണ് പരാതിയിന്മേൽ തെളിവെടുപ്പ്. 
രാവിലെ 10 മുതൽ 11 മണി വരെ പൊതുജനങ്ങൾക്ക് പൊലീസ് സൂപ്രണ്ട്, അതിനു മുകളിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ നടപടി ദൂഷ്യത്തെപ്പറ്റിയുള്ള പരാതികൾ നൽകാം. 
മറ്റു പദവികളിലുള്ള ഉദ്യോഗസ്ഥർക്കെതിരേയുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും (കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ, ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകൽ, ഏതെങ്കിലും ആളെ ഗുരുതരമായി പരുക്കേൽപ്പിക്കൽ) അതോറിറ്റിക്ക് നൽകാം. 


Reactions