Hot Posts

6/recent/ticker-posts

തുരുത്തിക്കാട്ട് അഖില ലോക സൺഡേ സ്കൂൾ ദിനാഘോഷം നടന്നു

മല്ലപ്പള്ളി: തുരുത്തിക്കാട് മാർത്തോമ്മാ ഇടവകയിലെയും സെൻറ് ജോൺസ് ക്നാനായ ഇടവകയുടെയും സംയുക്ത ആഭിമുഖ്യത്തിൽ അഖിലലോക സൺഡേ സ്കൂൾ ദിനാഘോഷങ്ങളുടെ ഭാഗമായി കുട്ടികളുടെ റാലിയും പൊതുസമ്മേളനവും കലാപരിപാടികളും നടന്നു.
തുരുത്തിക്കാട് സെന്റ് ജോൺസ് ക്നാനായ ദൈവാലയങ്കണത്തിൽ നിന്നും ആരംഭിച്ച റാലി തുരുത്തിക്കാട് മാർത്തോമ്മാ ദൈവാലയാങ്കണത്തിൽ സമാപിച്ചു.
തുടർന്ന് മാർത്തോമ്മാ പള്ളിയിൽ നടന്ന പൊതുസമ്മേളനത്തിൽ വികാരി റവ സജു ശാമുവേൽ സി അധ്യക്ഷത വഹിച്ചു. കുമാരി റിമി മെറിൻ മാത്യു മുഖ്യ സന്ദേശം നല്കി. സൺഡേസ്കൂൾ വിദ്യാർത്ഥിവിദ്യാർത്ഥിനികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 


റാലിക്കും മറ്റു പരുപാടികൾക്കും സൺഡേ സ്കൂൾ പ്രഥമാധ്യാപകരായ കെ തോമസുകുട്ടി, അന്നമ്മ കുര്യൻ, സൂസി വർഗീസ് എന്നിവർ നേതൃത്വം നൽകി.


Reactions