Hot Posts

6/recent/ticker-posts

മുനമ്പം സമരത്തിന് ഐക്യദാർഢ്യ സദസ് നടത്തി കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റി

കൊച്ചി: നീതിക്കായി പോരാടുന്ന മുനമ്പം ഭൂസംരക്ഷണ സമിതിയുടെ സമരത്തിന് ഐക്യദാർഢ്യവുമായി കോൺഗ്രസ് മൈനോരിറ്റി വിഭാഗം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനമായി സമരപ്പന്തലിൽ എത്തി പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. 
സമരവേദിയിൽ നടന്ന ഐക്യദാർഢ്യ സദസ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ.ബി.എ. അബ്ദുൾ മുത്തലീബ് ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ജില്ല ചെയർമാൻ എൽദോ കെ. ചെറിയാൻ അധ്യക്ഷത വഹിച്ചു. 
ഹെൻട്രി ഓസ്റ്റിൻ, എഡ്വിൻ പിൻ ഹീറോ, ജോഷി പറോക്കാരൻ, പി. ജെ. തോമസ്, കെ.എ. അമീർ, ഡഗ്ലസ് ആൻ്റണി,ഷൈബി പാപ്പച്ചൻ ടി.ബി. റഷീദ്, അസിസി മഞ്ഞളി എന്നിവർ പ്രസംഗിച്ചു.


Reactions