Hot Posts

6/recent/ticker-posts

പാലായിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ക്രിസ്മസ്സ് മധുരം വിളമ്പി ബിഷപ്പ്‌ മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ: പാലാ നഗരത്തിലെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് ക്രിസ്‌മസ്‌ കേക്ക് നൽകി പാലാ ബിഷപ്പ്‌ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലായുടെ സന്ദേശവാഹകരാണ് നഗരത്തിലെ ഓട്ടോ തൊഴിലാളികൾ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 
സുരക്ഷിതമായി ഉദ്ദേശിക്കുന്ന സ്ഥാനത്ത് യാത്രികരെ കൊണ്ടുവിടുവാൻ ഈ ഓട്ടോക്കാർക്കു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് തൊഴിലാളികളെ ഇവിടെ വച്ച് കാണുവാൻ തീരുമാനിച്ചത്. 
തുടർന്ന് ഓട്ടോ തൊഴിലാളികളായ രാജശേഖരനും ബേബി ജോസഫ് നെല്ലിക്കലും ജോൺ തോമസ് മടുക്കാങ്കലും ചേർന്ന് ക്രിസ്മസ് കേക്ക് മുറിച്ചു. 
എല്ലാ തൊഴിലാളികൾക്കും ക്രിസ്മസ് കേക്കും സമ്മാനവും നൽകി. പിതാവിന്റെ ക്ഷണം സ്വീകരിച്ച് ഇന്ന് തൊഴിലാളികൾ ഒന്നാകെ ബിഷപ്സ് ഹൗസിൽ എത്തിച്ചേരുകയായിരുന്നു. ചടങ്ങിൽ ജോസുകുട്ടി പൂവേലി, കൗൺസിലർ വി സി പ്രിൻസ്, ടോബിൻ കെ അലക്‌സ്, ബാബു കെ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.


Reactions