Hot Posts

6/recent/ticker-posts

പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിൽ തിരിപിടുത്തം ഭക്തിനിർഭരമായി; ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു

ടിവിപുരം: പള്ളിപ്രത്തുശേരി പഴുതുവള്ളി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടന്ന തിരിപിടുത്തം ഭക്തിനിർഭരമായി. ഇന്നലെ (14.01.2025) ദീപാരാധന നേരത്ത് നടന്ന ദർശന പ്രധാനമായ തിരിപിടുത്തത്തിൻ്റെ ഭദ്രദീപ പ്രകാശനം ചലച്ചിത്രനടൻ ദേവൻ നിർവഹിച്ചു. 
തുടർന്ന് നൂറുകണക്കിനു ഭക്തർ തിരിയിൽ ദീപം പകർന്ന് ക്ഷേത്രത്തിനു വലംവച്ചു. പതിറ്റാണ്ടുകളായി ക്ഷേത്രത്തിൽ നടക്കുന്ന ഈ സവിശേഷ വഴിപാടിൽ  വൃതശുദ്ധിയോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുള്ളവരടക്കം പങ്കെടുത്തു.
ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് സത്യൻരാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ് പുത്തേത്ത്, ദീപ മുത്തേടത്ത്, ബിനോയ് ഡി. ഇടപ്പറമ്പ്, ടി.എസ്. സാംജി, സജീവ് മാന്തുവള്ളിൽ, ശരത്, സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.


Reactions