Hot Posts

6/recent/ticker-posts

ഓസ്ട്രേലിയ മന്ത്രി ജിൻസൺ ആന്റോ ചാൽസിന് സ്വീകരണം നൽകി വിസാറ്റ് ഗ്രൂപ്പ്

ഇലഞ്ഞി: 28/01/2025 മലയാളിയായ ഓസ്ട്രേലിയൻ സാംസ്കാരിക, സ്പോർട്സ് യുവജനക്ഷേമ മന്ത്രി ജിൻസൺ ആന്റോ ചാൽസിന് വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. 
വിസാറ്റ് ഗ്രൂപ്പ് ചെയർമാൻ രാജു കുര്യൻ പൊന്നാട അണിയിച്ചു. പ്രിൻസിപ്പൽമാരായ ഡോ:അനൂപ് കെ ജെ ഡോ : രാജു മാവുങ്കൽ PRO ഷാജി ആറ്റുപുറം  ബിൻസ് ജോൺ, ഫ്രാങ്ക് മാത്യു എന്നിവർ സംസാരിച്ചു. 
മലയാളികളുടേയും ഒപ്പം ഓസ്ട്രേലിയക്കാരുടേയും കൂട്ടായ വിശ്വാസം ആർജിക്കാൻ കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി. വിസാറ്റ് നൽകിയ സ്നേഹപൂർവ്വമായ സ്വീകരണം ഏറെ അഭിമാനകരമാണെന്ന് ജിൻസൺ തൻറെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.


Reactions