Hot Posts

6/recent/ticker-posts

കേന്ദ്ര ബഡ്ജറ്റ്: കേരളത്തെ അവഗണിച്ചതിനെതിരെ പ്രതിഷേധം

തലയോലപ്പറമ്പ്: കേന്ദ്രസർക്കാറിന്റെ ഈ വർഷത്തെ ബഡ്ജറ്റിൽ കേരളത്തെ പൂർണ്ണമായും അവഗണിച്ചതിനെതിരെ സിപിഐ എം തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. 
പി. കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന് മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം തലയോലപ്പറമ്പ് സെൻട്രൽ ജംഗ്ഷനിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. 
ഏരിയ സെക്രട്ടറി ഡോ. സി എം കുസുമൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി വി ഹരിക്കുട്ടൻ, വി എൻ ബാബു, വി കെ രവി, എ പി ജയൻ, ടി എസ് താജു, കെ ബി രമ, ടി സി ഷണ്മുഖൻ, കെ എസ് വേണുഗോപാൽ, എസ് അരുൺകുമാർ, അബ്ദുൾസലിം എന്നിവർ സംസാരിച്ചു.


Reactions