Hot Posts

6/recent/ticker-posts

സുരക്ഷിത ഇന്റർനെറ്റ് ഉപയോഗം: ശിൽപശാല നടന്നു

കോട്ടയം: ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററും (എൻഐസി) ജില്ലാ പോലീസ് സൈബർ സെല്ലും ചേർന്ന്  സുരക്ഷിത ഇന്റർനെറ്റ് ദിനം 2025 ശിൽപശാല സംഘടിപ്പിച്ചു. കളക്‌ട്രേറ്റിലെ എൻഐസി അക്കാദമിക് ഹാളിൽ നടന്ന ശിൽപശാല ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉദ്ഘാടനം ചെയ്തു. 
എൻഐസി കോട്ടയം ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ കെ.ആർ. ധനേഷ്, സംസ്ഥാന ഐ.ടി. മിഷൻ കോട്ടയം ജില്ലാ പ്രോജക്ട് മാനേജർ സംഗീത് സോമൻ എന്നിവർ പങ്കെടുത്തു. സുരക്ഷിതമായ ഇന്റർനെറ്റ് രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവബോധമുണ്ടാക്കുന്നതിനുമായാണ് ശിൽപശാല സംഘടിപ്പിച്ചത്. 
ജില്ലാ പോലീസ് സൈബർ സെൽ സബ് ഇൻസ്‌പെക്ടർ കെ.സി. ഷൈൻകുമാർ ക്ലാസ്സെടുത്തു. സൈബർ തട്ടിപ്പിന്റെ വിവിധ രീതികളേക്കുറിച്ചും അവ തടയുന്നതിനുള്ള മാർഗകൾ ശിൽപശാലയിൽ വിശദീകരിച്ചു.


Reactions