Hot Posts

6/recent/ticker-posts

പൂവരണി സ്വയംഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി

പാലാ: പൂവരണി സ്വയംഭൂ ശ്രീമഹാദേവക്ഷേത്ര ഉത്സവത്തിന് കൊടിയേറി. തന്ത്രി മുഖ്യൻ ഭദ്രകാളി മറ്റപ്പള്ളിൽ പരമേശ്വരൻ നമ്പൂതിരിപ്പാട് കൊടിയേറ്റി. 6.45 ന് ദീപാരാധന, ചുറ്റുവിളക്ക് തുടർന്ന് കൊടിയേറ്റ് സദ്യ എന്നിവ നടന്നു.
രണ്ടാം ഉത്സവമായ ഇന്ന് രാവിലെ 4 നു നിർമ്മാല്യ ദർശനം, 5 മുതൽ വിശേഷാൽ പൂജ, വഴിപാടുകൾ, 8.30 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്, 10.30 ഉത്സവബലി, 12 ന് ഉത്സവബലി ദർശനം എന്നിവ നടന്നു. 
വൈകിട്ട് 5.30 ന് കാഴച ശ്രീബലി, 6.30 ദീപാരാധന, ചുറ്റുവിളക്ക്, 9.30 വിളക്കി നെഴുന്നള്ളത്ത് (കൊടിക്കീഴിൽ വിളക്ക്) എന്നിവ നടക്കും.


Reactions