Hot Posts

6/recent/ticker-posts

ഭരണങ്ങാനം പഞ്ചായത്തിലെ 130 വീടുകൾക്ക് ജീബിന്നുകൾ വിതരണം ചെയ്തു

ഭരണങ്ങാനം: ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഭരണങ്ങാനം പഞ്ചായത്തിലെ 130 വീടുകളിൽ ജീബിന്നുകൾ വിതരണം ചെയ്തു. അടുക്കള മാലിന്യങ്ങൾ ജൈവവളം ആക്കി മാറ്റുന്നതിനുള്ള പദ്ധതിയാണിത്. 4300 രൂപ വിലയുള്ളതാണ് ജീബിന്നുകൾ. 
കടനാട് പഞ്ചായത്തിൽ 131 ജീബിന്നും മീനച്ചിൽ പഞ്ചായത്തിൽ 270 റിംഗ് കമ്പോസ്റ്റുകളും ആണ് നൽകുന്നത്. ജീബിന്നുകളുടെ വിതരണ ഉദ്ഘാടനം ഭരണങ്ങാനം ഫൊറോന പള്ളി പാരിഷ് ഹാളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ബീന ടോമി പൊരിയത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ജോസുകുട്ടി അമ്പലമറ്റം, അനുമോൾ മാത്യു, സുധാ ഷാജി, ലിസി സണ്ണി, രാഹുൽ ജി കൃഷ്ണൻ, വി.ഇ.ഒ. മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions