Hot Posts

6/recent/ticker-posts

കടനാട് സഹകരണ ബാങ്ക് പ്രതിസന്ധി: "സംവാദസദസ്" കൊല്ലപ്പള്ളിയിൽ



പാലാ: കടനാട് സഹകരണ ബാങ്ക് നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം തേടി "സംവാദസദസ്" കൊല്ലപ്പള്ളിയിൽ 21/06/25 ശനി വൈകുന്നേരം 4 മുതൽ 6.30 വരെ സംഘടിപ്പിക്കുന്നു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മത-സാമൂഹിക നേതാക്കളും ബാങ്ക് സംരക്ഷണ കാര്യത്തിൽ തങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നു. 
ഉൽക്കണ്ഠാകുലരായ ബാങ്ക് നിക്ഷേപകരുടെയും, ഓഹരിയുടമകളുടെയും, സാന്നിദ്ധ്യ സഹകരണങ്ങൾ പ്രസ്തുത പരിപാടിയിൽ ഉണ്ടാവണമെന്ന്‌ സംഘാടകർ അറിയിച്ചു.
പാലാ മീഡിയ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ കടനാട് സഹകരണ ബാങ്ക് സംരക്ഷണ ഫോറം ഭാരവാഹികളായ റോയി വെള്ളരിങ്ങാട്ട്, ഔസേപ്പച്ചൻ കണ്ടത്തിപറമ്പിൽ, ജോയി പാണ്ടിയാമാക്കൽ, ജോർജ് തെക്കേൽ, ജോയി ചന്ദ്രൻകുന്നേൽ, പാലാ പൗരാവകാശ സമിതി പ്രസിഡൻ്റ് ജോയി കളരിക്കൽ എന്നിവർ പങ്കെടുത്തു.
Reactions