Hot Posts

6/recent/ticker-posts

മഴ കെടുതി: അടിയന്തിര നഷ്ടപരിഹാരം നൽകണം: സന്തോഷ് കുഴിവേലിൽ



കടുത്തുരുത്തി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും, കാറ്റിലും കൃഷി നാശം സംഭവിച്ച കർഷകർക്കും, മരങ്ങൾ വീണ് വീട് ഭാഗികമായി നശിച്ചവർക്കും നഷ്ടപരിഹാരമായി അടിയന്തിര ധനസഹായം നൽകണമെന്ന് ജനാധിപത്യ കേരളാ കോൺഗ്രസ് കടുത്തുരുതി നിയോജകമണ്ടലം പ്രസിഡന്റും, സ്റ്റേറ്റ് എക്സിക്യൂട്ടീവ് മെമ്പറും മായ സന്തോഷ് കുഴിവേലിൽ അധികാരികളോട് ആവശ്യപെട്ടു.
ജനാധിപത്യകേരളാ കോൺഗ്രസ് കടുത്തുരുത്തി നിയോജ മണ്ടലം നേത്യയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുക ആയിരുന്നു സന്തോഷ് കുഴിവേലിൽ. ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജകമണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലിൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഫ്രാൻസീസ് തോമസ്, ജയിംസ് കുര്യൻ, മാത്യൂസ് ജോർജ്, അഗസ്റ്റ്യൻ ചിറയിൽ, ജോർജ് മരങ്ങോലി, അനിൽ കാട്ടാത്തു വാലയിൽ, പാപ്പച്ചൻ വാഴയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Reactions