Hot Posts

6/recent/ticker-posts

പാർലമെന്റ് സമ്മേളനത്തിന് തുടക്കം: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം അറിഞ്ഞെന്ന് മോദി; മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സദാനന്ദൻ



ന്യൂഡൽഹി: വർഷകാല പാർലമെന്റ് സമ്മേളനം തുടങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 15 ബില്ലുകൾ പാർലമെന്റിന്റെ പരിഗണനയിൽ വരും. ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം ഭീകരാക്രമണം, ഇന്ത്യ – പാക്ക് സംഘർഷം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് പ്രതിപക്ഷ നീക്കം. സി.സദാനന്ദൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിൽ, മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ.
സമ്മേളനത്തിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കണ്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും മോദി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു. 
Reactions