Hot Posts

6/recent/ticker-posts

ഇലകറികളുടെ രുചി കൂട്ടങ്ങൾ ഒരുക്കി ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ

ചെമ്മലമറ്റം: ഇലകറികളുടെ രൂചികുട്ടങ്ങൾ ഒരുക്കി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ യുപി വിഭാഗം ഒരുക്കിയ ഇലകറി മഹോൽസവം ശ്രദ്ധയമായി. താള് മുതൽ തകരവരെയുള്ള ഇലകറികൾ വിദ്യാർത്ഥികൾ മേളയിൽ പ്രദർശിപ്പിച്ചു. 
വിവിധഇനം ചമ്മന്തികൾ, തോരൻ കറികൾ എല്ലാം വേറിട്ട അനുഭവമായിരിന്നു വിദ്യാർത്ഥികൾ ക്കൊപ്പം മാതാപിതാക്കളും കൂട്ടുകളുടെ പ്രദർശനത്തിന് എത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചൻ പൊട്ടനാനി ഉദ്ഘാടനം ചെയ്തു. 


സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ്, ഹണി ഫ്രാൻസിസ്, അജൂ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. 


കാഞ്ഞിരപ്പള്ളി മേരിക്യൂൻസ് ആശുപത്രിയിലെ ചീഫ് ഡയറ്റിഷ്യൻ ഷിന്റു മാത്യൂ ക്ലാസ്സ് നയിച്ചു.
Reactions