Hot Posts

6/recent/ticker-posts

'ഹയർ എഡ്യൂക്കേഷൻ ഇൻ കേരള: വിഷൻ 2031', സംഘാടക സമിതി രൂപീകരണ യോഗം 26ന്

കോട്ടയം: സംസ്ഥാന സർക്കാർ കോട്ടയത്ത് ഒരുക്കുന്ന 'ഹയർ എഡ്യൂക്കേഷൻ ഇൻ കേരള: വിഷൻ 2031' ഏകദിന സെമിനാറിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്തംബര്‍ 26ന് വൈകീട്ട് മൂന്നുമണിക്ക് കോട്ടയം ബസേലിയസ് കോളേജിൽ ചേരുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഒക്ടോബർ 18നാണ്  സെമിനാർ.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സർവ്വകലാശാലകൾ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ, വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ കോളേജ്, 








യൂണിവേഴ്സിറ്റി അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ, കോട്ടയം ജില്ലയിലെ സ്വകാര്യ കോളേജ് ആർട്സ് & സയൻസ്, എഞ്ചിനീയറിംഗ്, പോളിടെക്‌നിക്‌ മാനേജ്‌മന്റ് സംഘടനാ പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

 
Reactions