Hot Posts

6/recent/ticker-posts

വിജയത്തിളക്കത്തിൽ വെള്ളികുളം സിൽവർ സ്റ്റാർ വോളി ക്ലബ്

വെള്ളികുളം: തീക്കോയി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വോളിബോൾ ടൂർണ്ണമെൻറ് മത്സരത്തിൽ വെള്ളികുളം സിൽവർ സ്റ്റാർ വോളി ക്ലബ് ജേതാക്കളായി. 
വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്ന വോളിബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ ശാന്തിഗിരി വോളി ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് വെള്ളികുളം ജേതാക്കളായത്.


തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.സി ജയിംസ് കവളമാക്കൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം വോളിബോൾ ടൂർണ്ണമെൻ്റ് ഉദ്ഘാടനം ചെയ്തു.


മാജി തോമസ് നെല്ലുവേലിൽ, ജയറാണി തോമസുകുട്ടി മൈലാടൂർ, ബിനോയി ജോസഫ് പാലയ്ക്കൽ, രതീഷ് പുലിയെള്ളുംപുറത്ത്, മോഹനൻ കുട്ടപ്പൻ കാവുംപുറത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Reactions